LOCAL NEWS

മികച്ച അങ്കണവാടി വർക്കറായി കൂട്ടക്കര അങ്കണവാടിയിലെ മിനി ജോർജിനെ തെരഞ്ഞെടുക്കപ്പെട്ടു

കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മികച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർ മാർക്കും ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമെന്റോയും കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ ഡോ :എം കെ മുനീർ വിതരണം ചെയ്തു. അങ്കണവാടി ജീവനക്കാർക്ക് കൂടുതൽ സേവനാനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഭരണതലത്തിൽ ശക്തമായി ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പ്രേംജി ജയിംസ്, നജുമുന്നിസാ ശരീഫ്, സാജിദത്ത്, ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി എം രാധാകൃഷ്ണൻ ,എ കെ കൗസർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പി സുനീർ,ഹെലൻ ടീച്ചർ ,സെലീന സിദ്ധീഖലി, ഷിൽന ഷിജു, ബുഷ്റ ഷാഫി ,ഷഹന എസ്. പി ഷിജി ,ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർമാരായ പുഷ്പ, തസ്ലീന, ജീവനക്കാരായ ഷൈജ, ലിജി അലക്സ് സംസാരിച്ചു. മികച്ച അങ്കണവാടി വർക്കർമാരായി മടവൂർ പഞ്ചായത്തിലെ ലക്ഷംവീട് കോളനി അങ്കണവാടിയിലെ വിനീതയും, കൂടരഞ്ഞി പഞ്ചായത്തിലെ കൂട്ടക്കര അങ്കണവാടിയിലെ മിനി ജോർജും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അങ്കണവാടി ഹെൽപ്പർമാരായി താമരശ്ശേരി പഞ്ചായത്തിലെ മുട്ടുകടവ് അങ്കണവാടിയിലെ ശോഭനയും ശോഭന എ, യും കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് അങ്കണവാടിയിലെ ഷീന ജോസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള രണ്ട് പ്രോജക്ടുകളിൽ ആയി പ്രവർത്തിക്കുന്ന 300 അങ്കണവാടികളുടെ പ്രവർത്തന മികവും ജീവനക്കാരുടെ സേവന മികവും അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി ജീവനക്കാർക്ക് ഇത്തരം ഒരു അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com