LOCAL NEWS

കുഞ്ഞുമനസ്സിൽ കനിവിന്റെ ഉറവ:സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ

മുക്കം:വയനാടിന്റെ കണ്ണീരൊപ്പാൻ ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ സമ്പാദ്യക്കുടുക്ക സ്കൂളിൽ എത്തിച്ചെന്ന് മാത്രമല്ല അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിൻ്റെ കൈവശം നേരിട്ട് ഏല്പിക്കുകയും ചെയ്തു.മുക്കം അഗസ്ത്യൻമുഴി എ.യു.പി സ്കൂളിലെ കുട്ടികളാണ് സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകകളായി ശ്രദ്ധനേടിയത്.ഫണ്ട് നേരിട്ടേൽപ്പിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു എന്നറിഞ്ഞ എംഎൽഎ ലിന്റോ ജോസഫ് തിരക്കുകൾക്കിടയിലും ഓടിയെത്തുകയും കുട്ടികളുമായി അല്പസമയം പങ്കുവയ്ക്കുകയുമായിരുന്നു.സ്കൂളിലെത്തിയ തങ്ങളുടെ പ്രിയപ്പെട്ട ജനപ്രതിനിധിയെ കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്.ഔപചാരികത മാറ്റിവച്ച് എംഎൽഎ തങ്ങൾക്കിടയിലേക്ക് കയറിവന്നപ്പോൾ കുട്ടികൾ സംഭാവനകൾ നൽകാൻ മത്സരിക്കുന്നുണ്ടായിരുന്നു.ലഘുവായ ചോദ്യങ്ങളിലൂടെ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് ഒരു അധ്യാപകന്റെ ചാതുര്യത്തോടെ എംഎൽഎ കുട്ടികളുമായി സംവദിച്ചതും കൗതുകക്കാഴ്ചയായി. അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.വാർഡ് കൗൺസിലർ ജോഷില സന്തോഷ്,ഹെഡ് മിസ്ട്രസ് മീവാർ KR,പിടിഎ പ്രതിനിധികളായ PK മൻസൂർ, അമൃതലിനീഷ്, അധ്യാപകരായ അജീഷ് V,ഹാഷിദ് KCഎന്നിവർക്കൊപ്പം UPഅബ്ദുൽ നാസർ, KT നളേശൻ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com