LOCAL NEWSTHIRUVAMBADY

റോഡ് തകർന്നു; കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.

കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിനെതിരെ ജനങ്ങളെ തിരിച്ചുവിട്ടു പഞ്ചായത്ത് ഭരണസമിതി:സിപിഐഎം

തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെ. എസ്.ആർ.ടി.സി ഓപറേറ്റിങ്  സെന്റ്റർ കെട്ടിട നിർമാണത്തിനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

വാഹനം തടഞ്ഞിനെ തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.ഇനി മുതൽ നാൽപ്പത് മേനി റോഡ് വഴി കെ.എസ്. ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കുള്ള വാഹനങ്ങൾ ഓടില്ലെന്ന് ഉറപ്പ് ലഭിച്ചതായി റോഡ് സംരക്ഷണ കർമസമിതി കൺവീനർ ബെന്നി കിഴക്കേപറമ്പിൽ പറഞ്ഞു.കറ്റ്യാടുനിന്ന് ആരംഭിക്കുന്ന താണ് കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ്.ഈ റോഡ് പ്രവൃത്തി പാതിവ ഴിയിലായ സാഹചര്യത്തിലാണ് നാൽപ്പത് മേനി റോഡ് കെ.എസ്. ആർ.ടി.സി ഡിപ്പോ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിനെതിരെ ജനങ്ങളെ തിരിച്ചുവിട്ടു പഞ്ചായത്ത് ഭരണസമിതി:സിപിഐഎം

തിരുവമ്പാടി കൈതപ്പൊയിൽ റോഡിൽ നിന്നും കെഎസ്ആർടിസി ഡിപ്പോ വരെയുള്ള റോഡ് ജെൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടി പൊളിച്ചു കാൽനട യാത്രപോലും അസാധ്യമായിരിക്കുകയാണ്. എന്നാൽ ജൽ ജീവൻ പദ്ധതിയുടെ കരാറുകാരുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കുന്നതിന് പകരം ബഹുജനങ്ങളെ സംഘടിപ്പിച്ചു കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരെ ബഹുജനങ്ങളെ സമരത്തിനിറക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. കെഎസ്ആർടിസി ഡിപ്പോയുടെ പൈലിംഗ് പ്രവർത്തിക്കായി കൊണ്ടുവന്ന വാഹനങ്ങളും യന്ത്രസാമഗ്രികളുംപൊതുജനങ്ങളെ കൊണ്ട് തടയുകയായിരുന്നു പഞ്ചായത്ത് ഭരണസമിതി ചെയ്തത്. കെഎസ്ആർടിസി ഡിപ്പോ പണിയുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ്. ഇതിനെതിരെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.ജല്‍ജീവന്‍ പദ്ധതി കരാറുകാരുമായി ബന്ധപ്പെട്ട് റോഡ് പുനർനിർമ്മിക്കാൻ ശ്രമിക്കാതെ കെഎസ്ആർടിസി ഡിപ്പോയുടെ പണി തടസ്സപ്പെടുത്തുന്ന പഞ്ചായത്ത് നടപടി അവസാനിപ്പിക്കണമെന്ന് സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജോളി ജോസഫ്, റോയി തോമസ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com