സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ഓമശ്ശേരി സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ചു ഖബറടക്കം 11 മണിക്ക്

സൗദി അറേബ്യയിലെ റുവൈദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓമശ്ശേരി പുത്തൂർ സ്വദേശി പാറങ്ങോട്ടിൽ അൻവർ ഷെഫീഖിന്റെ (33) മയ്യിത്ത് രാവിലെ നാട്ടിലെത്തിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് പുത്തൂർ കണിയാർകണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ റുവൈദയിൽ വെച്ച് അൻവർ ഷഫീഖ് ഓടിച്ചിരുന്ന വാഹനം ട്രെയിലറിൽ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്.മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, കൊടുവള്ളി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഫായിസ്, സെക്രട്ടറി നജീബ് നെല്ലാങ്കണ്ടി, സദ്‌വ പ്രസിഡന്‍റ് തഫ്‌സീര്‍ കൊടുവള്ളി, സെക്രട്ടറി നയീം നിലമ്ബൂര്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ ഷഫീഖ് തിരുവനന്തപുരം, ജലീല്‍ കോട്ടയം തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു. അബൂബക്കര്‍ ആണ് അന്‍വര്‍ ഷെഫീഖിന്റെ പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ. മകന്‍: ആസ്‌മിന്‍.



