MUKKAMNews

ബേബി പെരുമാലിയുടെ അപകട മരണം; പ്രതിയെ ജാമ്യത്തിൽ വിട്ടു

തിരുവമ്പാടി: എകെസിസി ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിയുടെ അപകട മരണത്തിനു ഇടയാക്കിയ കാർ ഓടിച്ച മുഹമ്മദ് ബിലാലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തിങ്കളാഴ്ച അർധരാത്രി മണാശ്ശേരി സ്കൂളിനടുത്താണ് അപകടം ഉണ്ടായത്.കോഴിക്കോട് നിന്നും സ്കൂട്ടറിൽ തിരുവമ്പാടിക്കു ബേബി വരുമ്പോൾ എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടമുണ്ടായ ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.

അൽപസമയത്തിനു ശേഷം എത്തിയ കെഎസ്ആർടിസി ബസിലെ 4 യുവാക്കൾ അപകടം മനസ്സിലാക്കി ഇറങ്ങി സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മുക്കത്ത് സെക്കൻറ് ഷോ കഴിഞ്ഞ് ഭക്ഷണം കഴിച്ചു വരുമ്പോൾ കാർ നിയന്ത്രണം വിട്ട് ആണ് അപകടം ഉണ്ടായതെന്നാണ് പ്രതിയുടെ വിശദീകരണം.മെഡിക്കൽ വിദ്യാർഥികളായ മറ്റ് 3 പേരും കാറിൽ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നു കത്തോലിക്കാ കോൺഗ്രസ് രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com