KODANECHERYNews

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻറെ 2022- 23 വാർഷിക പദ്ധതിയിൽ 18 കോടി 5 ലക്ഷം രുപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.

കോടഞ്ചേരി :പ്ലാൻ ജനറൽ വിഭാഗത്തിൽ മൂന്നു കോടി 9 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 39,19000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 40 ലക്ഷം രൂപയുടെയും കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതമായി രണ്ടു കോടി 57 ലക്ഷം രൂപയും

മെയിൻ്റനൻസ് റോഡ് വിഭാഗത്തിൽ രണ്ടു കോടി 50 ലക്ഷം രൂപയും നോൺ റോഡ് വിഭാഗത്തിൽ ഒരു കോടി 21 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഉൽപ്പാദന മേഖലയിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും ക്ഷീരവികസന മേഖലയിലും വലിയ ഊന്നൽ നൽകിയിട്ടുണ്ട്.

തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 27 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിക്കായി ആകെ അടങ്കലിൻ്റെ 20% തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി പതങ്കയത്ത് പുതിയ take a break കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും കോടഞ്ചേരിയിൽ പൊതു കുളം നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ശുചിത്വം ,മാലിന്യ സംസ്ക്കരണ പദ്ധതികൾക്കായി 1 കോടി 30 ലക്ഷം മാറ്റി വെച്ചിട്ടുണ്ട്.

വിവിധ തലങ്ങളിലുള്ള ചർച്ചയിലൂടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത് ആസൂത്രണ സമിതി യോഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് തല ചർച്ചകൾ തുടർന്ന് ഗ്രാമസഭകളിൽ നിന്നും വന്ന നിർദ്ദേശങ്ങളെ ക്രോഡീകരിച്ചുകൊണ്ട് സ്റ്റിയറിംഗ് കമ്മിറ്റികൾ നിർദ്ദേശിച്ച പദ്ധതികളെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച്
ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കിയത്.

സമയബന്ധിതമായ പദ്ധതി രൂപീകരണത്തിന് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, പ്ലാൻ ക്ലർക്ക് ഷമീർ പി, വിവിധ നിർവഹണ ഉദ്യോഗസ്ഥർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് പദ്ധതി രൂപീകരണം സാധ്യമായത് എന്ന് സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചിരണ്ടായത്ത് എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com