LOCAL NEWS

ഓണ സമൃദ്ധി 2024 :തിരുവമ്പാടിയിൽ കർഷക ചന്ത ആരംഭിച്ചു

കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി ,ശനി ) തീയതികളിൽ കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്തയുടെ ഉത്ഘാടനം തിരുവമ്പാടി ടൗണിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലിസി എബ്രഹാം , രാജു അമ്പലത്തിങ്കൽ ജോസ്, പി ജെ ആന്റണി ലിസ്സി സണ്ണി, ലിസ്സി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൌക്കത്തലി, മുഹമ്മദാലി കാർഷിക വി കസന സമിതി അംഗങ്ങൾ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ മുഹമ്മദ്‌ ഫാസിൽ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com