
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ഇന്നുമുതൽ സെപ്തംബർ പതിനഞ്ചാം തീയ്യതി വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര ഇന്ന് നാലു മണിക്ക് വ്യാപാരഭവൻ പരിസരത്തു നിന്ന് ആരംഭിക്കും.തിരുവമ്പാടിയിലെ വ്യാപാരികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് മത്സരാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഘോഷയാത്രയിൽ മാവേലിമാർ, പുലികളി , കുമ്മാട്ടിക്കളി, വാദ്യമേളങ്ങൾ, പൂക്കാവടി, തെയ്യം, കഥകളി ,നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയ വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അരങ്ങേറും.സപ്തംബർ പതിനഞ്ചാം തീയതി വരെ തിരുവമ്പാടിയിലെ വിവിധ സ്ഥാപനങ്ങളിലും വിവിധ ഡിസ്കൗണ്ട് ഓഫറുകളും ക്യാഷ് ബാക്കും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്



