
തിരുവമ്പാടി :തിരുവമ്പാടി പുല്ലൂരാംപാറ റോഡിലെ കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽരണ്ട് സ്ത്രീകൾ മരിച്ചു.കോടഞ്ചേരി കണ്ടപ്പഞ്ചാല് വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75 ) എന്നിവരാണ് മരിച്ചത്.

യാത്രക്കാരുമായി ആനക്കാംപൊയിൽ നിന്നും തിരുവമ്പാടി വഴി മുക്കത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് ഇന്നുച്ചയ്ക്ക് രണ്ടുമണിയോടുകൂടെ അപകടത്തിൽ പെട്ടത്. അപകടത്തിൽ 34 ഓളം പേർക്ക് പരിക്കുണ്ട്.പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു



