LOCAL NEWS

ഗ്രാമീണ ജീവിതമേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം:കെ. എ. എച്ച്. ഡി. എസ്. എ

കോഴിക്കോട് : ക്ഷീര, മാംസ, മുട്ട ഉൽപ്പാദന മേഖലകളിൽ രാജ്യത്ത് തന്നെ ഏറ്റവും വലിയ വളർച്ചാനിരക്ക് നേടുന്ന നിലയിലേക്ക് മൃഗസംരക്ഷണ വകുപ്പും അതിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാ ർഹമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നരേഷ്കുമാർ കുന്നിയൂർ അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കായി ജീവനക്കാരെ ഒപ്പം നിർത്തി മുന്നോട്ടുപോകാൻ വകുപ്പിൽ നവീകരണ പ്രവൃത്തികൾ ഇനിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡി.എസ്. എ) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും മൃഗസംരക്ഷണ വകുപ്പിൽ താഴെ തട്ടിലുള്ള ജീവനക്കാർക്ക് സർക്കാർ ഉത്തരവിലൂടെഅനുവദിച്ച പ്രൊമോഷൻ ക്വാട്ട അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ പണം കൊടുത്തു സേവനം കൈപ്പറ്റി എന്ന് ആരോപിക്കുമ്പോൾ കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് എന്നറിയാവുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശിക്ഷാർഹമായ കുറ്റകൃത്യത്തിന് കുട പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നാടകത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം എന്നും നരേഷ് കുമാർ കുന്നിയൂർ ആവശ്യപ്പെട്ടു.സർവീസിൽ നിന്നും വിരമിച്ച ജോയിന്റ് കൌൺസിൽ മുൻ ജില്ലാ സെക്രട്ടറി കെ. ജയപ്രകാശിന് KAHDSA സംസ്ഥാന പ്രസിഡന്റ്‌ ഉമാദേവി ഉപഹാരം നൽകി. കെ.എ.എച്ച്. ഡി എസ്.എ സംസ്ഥാന കൗൺസിൽ അംഗം റോസ് മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ചു. KAHDSA സംസ്ഥാന പ്രസിഡന്റ്‌ ഉമാദേവി സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹർ, ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ, പ്രസിഡന്റ്‌ കെ അജിന, ജോയിന്റ് കൌൺസിൽ വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി ദീപ്തി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി റോസ് മേരി ഡിക്കോത്ത (പ്രസിഡന്റ്‌ ), മനോജ്‌കുമാർ (സെക്രട്ടറി ), ഷീലാമ്മ റ്റി. ഡി (ട്രഷറർ)എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഷാജീവൻ. കെ. സി, ലീന ടി. പി, വൈസ് പ്രസിഡന്റ്‌ മാരായി സബിത, സുരേഷൻ എന്നിവരെയും തെരഞ്ഞെടുത്തു.KAHDSA ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷൻ കെ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ KAHDSA ജില്ലാ കമ്മിറ്റി അംഗം ഷാജീവൻ കെ സി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com