KODANECHERYNews

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ

ഗ്രാമപഞ്ചായത്തിലെ 2022 23 വാർഷിക പദ്ധതിയിലെ വിവിധ പദ്ധതികൾകുളള അപേക്ഷ സ്വീകരിക്കുന്നതിനും ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അംഗീകരിക്കുന്നതിനും മഹാത്മാഗാന്ധി ദേശീയ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഗ്രാമസഭകൾ ആരംഭിച്ചു.

കോടഞ്ചേരി▪️ ആദ്യ ഗ്രാമസഭ അഞ്ചാം വാർഡ് ചെമ്പ്കടവ് സെൻറ് ജോർജ് പാരിഷ് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ പദ്ധതികൾ ചർച്ചചെയ്യുകയും ലൈഫ് ലിസ്റ്റ് അംഗീകരിക്കുയും ചെയ്തു.

അഞ്ചാം വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി വിവിധ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ വനജ വിജയൻ, പ്പാൻ ക്ലർക്ക് ഷമീർ പി, വി.ഇ. ഒ വിനോദ് വർഗ്ഗീസ് എന്നിവർ ആശംസകൾ സംസാരിച്ചു.

▪️ ഗ്രാമസഭകൾ താഴെപ്പറയും പ്രകാരം .

വാർഡ്1 ഏഴാം തിയ്യതി 3.30 വട്ടച്ചിറ സാംസ്കാരിക നിലയം,

വാർഡ്2 ഏഴാം തിയ്യതി നാലുമണിക്ക് നൂറാംതോട് എ എം എൽ പി സ്കൂളിൽ,

വാർഡ്3 ആറാം തിയ്യതി മൂന്നുമണിക്ക് ചെമ്പകടവ് ഗവൺമെൻറ് യു.പി സ്കൂൾ,

വാർഡ്4 ആറാം തിയ്യതി 3.30ന് പാത്തിപ്പാറ കോളനി സാംസ്കാരിക നിലയം,

വാർഡ്6 ആറാം തിയ്യതി മഞ്ഞുവയൽ യു.പി സ്കൂളിൽ വെച്ച് 2:00 മണിക്ക് ചേരുന്നു,

വാർഡ് 7 ഏഴാം തിയ്യതി മൂന്നുമണിക്ക് കൂരോട്ട്പാറ സാംസ്കാരിക നിലയം,

വാർഡ്8 ആറാം തിയ്യതി 11 മണിക്ക് മഞ്ഞുവയിൽ യു.പി സ്കൂൾ.

വാർഡ്9 ഏഴാം തിയ്യതി 3.30ന് അൽഫോൻസ ചർച്ച് പാരിഷ് ഹാൾ,

വാർഡ്10 ആറാം തിയ്യതി കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് 3:00 മണി,

വാർഡ്11 ഏഴാം തിയ്യതി മുറംപാത്തി എൽ.പി സ്കൂൾ 3 മണി,

വാർഡ്12 ഏഴാം തിയ്യതി സെന്റ് ജോർജ് ഹൈസ്കൂൾ 3. 30.

വാർഡ്13 ഏഴാം തിയ്യതി മൈക്കാവ് സെൻറ് ജോർജ് പാരിഷ് ഹാൾ 3 മണി,

വാർഡ്14 ആറാം തിയ്യതി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂൾ മൂന്നുമണി,

വാർഡ്15 ഏഴാം തിയ്യതി കാഞ്ഞിരാട് സാംസ്കാരിക നിലയം 3:00 മണി,

വാർഡ്16 ഏഴാം തിയ്യതി രാവിലെ 11 മണിക്ക് കോടഞ്ചേരി സെൻറ് ജോസഫ് ഹൈസ്കൂൾ,

വാർഡ്17 ആറാം തിയ്യതി 11:00 മണിക്ക് കോടഞ്ചേരി ഹൈസ്കൂൾ,

വാർഡ് 18 ഏഴാം തിയ്യതി മൂന്നുമണിക്ക് തെയ്യപ്പാറ സെന്റ് ജോർജ് എൽ.പി സ്കൂൾ,

വാർഡ്19 ഏഴാം തിയ്യതി മൂന്നുമണിക്ക് സെൻറ് ആന്റണീസ് ഹൈസ്കൂൾ കണ്ണോത്ത്,

വാർഡ് 20 ഏഴാം തിയ്യതി 2.30ന് കണ്ണത്ത് സെന്റ് ആന്റെണീസ് ഹൈസ്കൂൾ,

വാർഡ് 21 ഏഴാം തിയ്യതി ഉച്ചകഴിഞ്ഞ് 3 മണിക്ക് വെഞ്ചേരി എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിൽ വച്ച് ചേരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com