KOODARANCHINews

അനധികൃത റിസോർട്ടുകൾക്കെതിരെ നടപടിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമ്മാണം നടത്തിയതുമായ റിസോർട്ടുകളിൽ പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും നിയമപരമായ നടപടികൾ സ്വീകരിക്കാത്ത റിസോട്ടുകൾക്കെതിരെയാണ് അടച്ചു പൂട്ടുന്നതടക്കമുള്ള നടപടിയിലേക്ക് ഗ്രാമപഞ്ചായത്ത്‌ നീങ്ങുന്നത്, കക്കാടംപൊയിലിലെ വിവിധ റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുന്നത്, പരിശോധനക്ക് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ, ക്ലർക് നവീൻ എന്നിവർ നേതൃത്വം നൽകി,ഹോം സ്റ്റേ വിഭാഗത്തിലും പാർപ്പിട ആവശ്യത്തിലും പെർമിറ്റ് എടുത്ത് റിസോർട്ട് ആയി പ്രവർത്തിപ്പിക്കുന്നവക്കെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമ്മാണം നടത്തി പ്രവർത്തിക്കുന്നതുമായ മുഴുവൻ സ്ഥാപങ്ങൾക്കുമെതിരെയും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com