
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ടപ്പഞ്ചാലിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിലും പുലിയുടെ സാന്നിധ്യം സിസിടിവിയിൽ ദൃശ്യമായിട്ടും അവയെ കൂട് വെച്ച് പിടിച്ച് സാധാരണക്കാരുടെ ജീവന്റെ ഭീഷണി ഒഴിവാക്കുന്നതിന് നടപടി എടുക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
500 ൽ അധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് തുടർച്ചയായി പുലികളുടെ സാന്നിധ്യം ഉണ്ടായിട്ടും ഡി ഫ് ഒ , കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഒന്നും സ്ഥലം സന്ദർശിക്കുകയോ കൂട് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടില്ല.
വയനാട്ടിലെ പോലെ ഇനിയും ഒരു ജീവൻ പൊലിയുവാൻ വനം വകുപ്പിന്റെ അനാസ്ഥ ഇടയാക്കും എന്നും ആയതിനാൽ അടിയന്തരമായി പ്രദേശവാസികളുടെ ജീവനും ജീവിതത്തിനും ഭീഷണിയായ ഈ പുലികളെ പിടികൂടാൻ ആവശ്യമായ കൂടുകൾ സ്ഥാപിക്കുന്നതിന്ന് വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും കൃഷിക്കാരുടെ ഭീതി അകറ്റണമെന്നും കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻറ് ജോഷ്വാ പുതിയപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് രഞ്ജിഷ് മത്തായി പാറെക്കാട്ടിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് , സിജോ കാരിക്കൊമ്പിൽ , അമൽ തമ്പി കണ്ടത്തിൽ, ജോർജ് വടക്കേൽ എന്നിവർ കർഷക ജനതയെ രണ്ടാം തരം പൗരന്മാരായി കാണുന്ന സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.



