
തിരുവമ്പാടിയിലെ വ്യാപാരിയായ സന മൊബൈൽ ഉടമ യൂസഫും ഭാര്യയും തിരുവമ്പാടിയിൽ നിന്ന് നേപ്പളിലേക്കുള്ള ബുള്ളറ്റ് യാത്രക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയെ ഏറെ സ്നേ ഹിക്കുന്ന യൂസഫും കുടുംബവും ഇതിന് മുമ്പ് കാശ്മീരിലേക്കും ബുള്ളറ്റിൽ യാത്ര ചെയ്ത് തിരിച്ചു വന്നിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അയൽരാജ്യമായ നേപ്പാളിലേക്ക്എകദേശം 40-45 ദിവസം കൊണ്ട് പോയി വരാമെന്നാണ് ഇവർ ഉദ്ധേശിക്കുന്നത്.ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവമ്പാടിയിലെ നിരവധി വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.



