LOCAL NEWS

കുന്നമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 22-കാരന് ദാരുണാന്ത്യം

കുന്നമംഗലം: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമല്‍ കേളൻമുല താമസിക്കുന്ന പൊൻ കല്ലേൽ ജോസിൻ്റെ മകൻ ജിബിന്‍ ജോസ് (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.15-ഓടെ കുന്ദമംഗലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം നടന്നത്.

എരുമേലിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗവുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: മേരി കടുവകുളങ്ങര
സഹോദരൻ: ജിതിൻ ജോസ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com