KODIYATHOORLOCAL NEWS

മൂന്നു പതിറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കി പൂർവ്വ വിദ്യാർത്ഥി സംഗമം

ചേന്ദമംഗല്ലൂർ:മുപ്പതു വർഷത്തെ ഓർമ്മകൾക്ക് ജീവൻ നൽകി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 1994 ബാച്ചിലെ വിദ്യാർത്ഥികളാണ് ‘ യു ടേൺ’ എന്ന പേരിൽ ഒരുമിച്ചു കൂടിയത്.
അനുഭവങ്ങളും വിശേഷങ്ങളും പങ്കു വെച്ചും പാടിയും പറഞ്ഞും അവർ ഓർമ്മകളുടെ കെട്ടഴിച്ചു. മൂന്നു പതിറ്റാണ്ട് മുൻപ് പഠിച്ചിറങ്ങിയ ബാച്ചിലെ ഭൂരിപക്ഷം അംഗങ്ങളെയും ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കാൻ സാധിച്ചതായി സംഘാടകർ അവകാശപ്പെട്ടു. അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച സഹായ നിധി ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും സംഗമത്തിൽ തീരുമാനമായി.
സംഘാടക സമിതി ചെയർമാൻ ഷമീർ എൻ.കെ അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗല്ലൂർ, ടി.പി.അബൂബക്കർ , അലി.എം., ജയാന എ എം , റിയാസ് എം.വി , ബനൂജവി സംസാരിച്ചു.
അമാനുള്ള , മുഹ്സിൻ , ബേബി ഷബ്ന , ഗീതാമണി, സൈഫുദ്ദീൻ,.നിസാമിദീൻ …… തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com