
അരീക്കോട് : ആമയൂർ പുളിങ്ങോട്ടുപുറത്തെ ക്രഷറിൽ എം സാൻഡ് വേസ്റ്റ് തട്ടുന്നതിനിടെ ടിപ്പർ ലോറി ക്വാറികുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ തോട്ടുമുക്കം സ്വദേശി മരണപ്പെട്ടു.തോട്ടുമുക്കം പള്ളിത്താഴെ കൂനിമ്മൽത്തൊടി സലീം – നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.
നാട്ടുകാരുടെ തീവ്ര പരിശ്രമത്തിനിടയിലാണ് ഡ്രൈവറെ കണ്ടെത്താനായത് ഡ്രൈവറെ കുളത്തിൽ നിന്നും മുങ്ങിയെടുത്തത് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മയ്യത്ത് നിസ്കാരം ഇന്ന് (14 / 09/20 25) രാത്രി 8.15 pm ന് തോട്ടുമുക്കം ജുമാമസ്ജിദിൽ



