KODANECHERYLOCAL NEWSNews

സാമൂഹിക് ജാഗരൺ സംഗമം – പ്രചരണ ജാഥ നടത്തി.

കോടഞ്ചേരി : സി ഐ ടി യു, കർഷക സംഘം, കെ.എസ് കെ ടി യു എന്നീ തൊഴിലാളി – കർഷക സംഘടനകളുടെ നേതൃത്ത്വത്തിൽ ആഗ: 14 ന് കോഴിക്കോട് നടക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കെ പി ചാക്കോച്ചൻ പൈലറ്റും , ഷിജി ആന്റണി ലീഡറും , വൈസ് ലീഡർ പി പി കുര്യനും നേതൃത്ത്വം കൊടുത്ത കാൽനട പ്രചരണ ജാഥ നടത്തി.

ഇന്ത്യയുടെ സ്വത്രന്ത്ര സമര ചരിത്രത്തെ മാറ്റി എഴുതുന്ന ആർഎസ്എസ് നേതൃത്ത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിക്ഷേധമുയർത്താൻ രാജ്യജനങ്ങളെയാകെ ഉണർത്തുക, ജാഗ്രത പാലിക്കുക എന്ന ഉദ്ദേശത്തിലാണ് സാമൂഹിക ജാഗരൺ സംഗമം സംഘടിപ്പിക്കുന്നത്.

നെല്ലിപ്പൊയിലിൽ നിന്നാരംഭിച്ച പ്രചരണ ജാഥ പുഷ്‌പ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരിയിൽ നടന്ന സമാപന സമ്മേളനം CITU ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. പി ജി സാബു അത്യക്ഷത വഹിച്ചു. പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി കൺവീനർ എ എസ് രാജു , പി.ജെ ഷിബു. , എം എം സോമൻ , എ.എസ് മോഹനൻ ,രവീന്ദ്രൻ പ്ലാച്ചിക്കൽ , ഇ ജി വില്യംസ്, പൗലോസ് യോഹന്നാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com