
*അരീക്കോട്: ആറുമാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-സാഹിത്യ-സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ച് ‘മുണ്ടമ്പ്ര മഹോത്സവം 2K26’-ന് കൊടിയേറി. താഴത്തങ്ങാടിയിലെ മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് സ്മൃതി മന്ദിരത്തിൽ ജൂലൈ 23-ന് നടന്ന ചടങ്ങിൽ പ്രമുഖ മാപ്പിളപ്പാട്ട് ഗാനരചയിതാവും നിരൂപകനുമായ കെ.എം. അബ്ദുള്ള കൊടിയേറ്റ കർമ്മം നിർവഹിച്ചു.ടീം പോസിറ്റീവിന്റെ ആഭിമുഖ്യത്തിൽ കേരള മാപ്പിള കലാ അക്കാദമി, നന്മ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകൾക്ക് പുറമെ, കലാ-സാംസ്കാരിക പ്രവർത്തകർ, കവി മുണ്ടമ്പ്രയുടെ കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ തന്നെ ശ്രദ്ധേയമായ നിരവധി പരിപാടികളാണ് വരും മാസങ്ങളിൽ അരങ്ങേറുക.സ്മൃതി മന്ദിരത്തിൽ നടന്ന ഹ്രസ്വവും പ്രൗഢവുമായ ചടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഹനീഫ (ബാബു) എം. ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടത്തിങ്ങൽ നാസർ സ്വാഗതം പറഞ്ഞു. റസാഖ് കരണത്ത്, മുണ്ടമ്പ്ര നാസർ, സലീം എം.പി, റഹ്മത്ത്, ഷറഫുദീൻ, അഹമ്മദ് കുട്ടിമാൻ, ജാഫർ, സക്കീർ അഷ്‌റഫ് ടി.വി, ലുഖ്മാൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.



