
തിരുവമ്പാടി :മുക്കം തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിരുവമ്പാടി ഗേറ്റും പടി റോഡ് നിർമ്മാണം സ്തംഭിച്ച തിനെതിരെ യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു.
വർഷങ്ങൾ മുമ്പ് നിർമ്മാണം ആരംഭിച്ച റോഡ് പണി നിലച്ചിട്ട് മാസങ്ങളായി, കാൽനട പോലും ഇതിലൂടെ ദുഷ്കരമാണ്, ഈ റോഡിന് കുറുകെയുള്ള നാലോളം കലുങ്ക് പാതി പൊളിച്ചിട്ട് അപകടാവസ്ഥയിലാണ്.
നിരവധി സ്കൂൾ വിദ്യാർത്ഥികളും , വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡിൽ അപകടം വിളിച്ചുവരുത്തുകയാണ് അധികൃതർ,
റോഡ് പണി പാതി വഴിയിൽ നിലചിട്ടും തിരിഞ്ഞു നോക്കാത്ത അധികാരികൾക്കെതിരെനാട്ടുകാരുടെ പ്രതിഷേധങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
എത്രയും പെട്ടെന്ന് റോഡ് പണി പുനരാരംഭിക്കുകയും അടിയന്തരമായി ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു വരുമെന്ന് യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിഷേധ പ്രകടനം മണ്ഡലം വൈസ് പ്രസിഡണ്ട് അറഫി കാട്ടിപരുത്തി ഉദ്ഘാടനം നിർവഹിച്ചു, പ്രസിഡണ്ട് ഫൈസൽ മാതoവീട്ടിൽ ജ:സെക്രട്ടറി ജംഷീദ് കാളിയേടത്ത്, അസ്കർ പരേറ്റികുയിൽ വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ,കെ ടി ഫൈസൽ, ഫസൽ കപ്പലാട്ട്, നിഹാൽ കക്കയങ്ങൽ, ഹാദിൽ പള്ളിതൊടി എന്നിവർ നേതൃത്വം നൽകി.



