GULF NEWS

റിയാദിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് (47) മരിച്ചത്. വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. റൂമില്‍ വെച്ച്‌ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. കെ.എം.സി.സി എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സൗദിയിലെ ഷാര റെയില്‍, ഷുമൈസിയുടെ ചില ഭാഗങ്ങള്‍, മന്‍സൂരിയ്യ എന്നിവിടങ്ങളില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com