
തിരുവമ്പാടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മാലിന്യമുക്തമാക്കുന്ന പദ്ധതി ‘ഹരിതോൽസവം’ പദ്ധതിക്ക് തുടക്കമായി.തിരുവമ്പാടി ടൗൺ കസ്റ്ററുകളായി തിരിച്ച് നടത്തിയ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലയ്ക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, മുഹമ്മദലി കെ.എം, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, അസി.സെക്രട്ടറി ബൈജു തോമസ്,, ഹെൽത്ത് ഇൻസ്പക്ടർ സുനീർ, ഗ്രീഷ്മ,റഫ്ന, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, ഹരിത കർമ്മ സേന, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക
ഫെബ്രുവരി 7 പുന്നക്കൽ അങ്ങാടിയും, 10 ന് പുല്ലുരാംപാറ അങ്ങാടിയും, 11 ന് ആനക്കാംപൊയിൽ അങ്ങാടിയും ശുചീകരണ പരിപാടി നടക്കും. ഫെബ്രുവരി 25 ന് സമ്പൂർണ്ണ മാലിന്യ മുക്ത ‘ഹരിതഗ്രാമം’ പ്രഖ്യാപനവും നടക്കും.സ്ഥാപനങ്ങളിൽ ആവശ്യമായ ശുചീകരണ സംവിധാനങ്ങൾ ഒരുക്കൽ ഫെബ്രുവരി ഏഴിനകം,കച്ചവട സ്ഥാപനങ്ങളെ കച്ചവട ക്ലസ്റ്ററുകളായി തിരിച്ച് പരിശോധനയും മോണിറ്ററിംഗും നടത്തൽ ഫെബ്രുവരി 8 മുതൽ 15 വരെ, സർക്കാർ, പൊതുമേഖല, ധനകാര്യ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണം, വിദ്യാലയങ്ങൾ, കോളേജുകൾ ക്ലാസ്സുകൾ തോറും ഹരിതസഭ രൂപീകരണം, വീടുകളെ ക്ലസ്റ്ററുകളാക്കി തിരിക്കൽ,പൊതു ഇടങ്ങൾ ജലാശയങ്ങൾ തുടങ്ങിയവയുടെ മാപ്പിംഗ്, ഫെബ്രുവരി 17 ന് അവലോകന യോഗം, ഫെബ്രുവരി 18 മുതൽ 24 വരെ ശുചിത്വ ഗ്രേഡിംഗ് എന്നീ പരിപാടികൾ നടക്കും.



