News

“വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ“ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയിൽ ഇന്ന് തിരുവമ്പാടി ബ്ലോക്കിലെ
തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.

ഡിവൈഎഫ്ഐ ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫ് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി എം, ജിനീഷ് ടി ഡി, മെവിൻ പി സി, മിഥുൻ സാരംഗ്, അർഷാദ്, ജിഷാദ് വല്ലക്കാടൻ,എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളും പൊതിച്ചോർ
വിതരണത്തിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com