KODANECHERYLOCAL NEWS

കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി

കോടഞ്ചേരി:കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ ഇടവക ദേവാലയ തിരുനാളിന് കൊടിയേറി.  ഇടവക വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് താമരശ്ശേരി രൂപത വികാരി ജനറൽ മോൺ അബ്രഹാം വയലിൽ മുഖ്യ കാർമിഹത്വം വഹിച്ചു.  ഇടവക ജനങ്ങൾ അവതരിപ്പിച്ച കലാസന്തിയിൽ വിവാഹ ജീവിതത്തിന്റെ   ജൂബിലി ആഘോഷിക്കുന്നവരെയും മതബോധന രംഗത്ത് പ്രധാന അധ്യാപകനായി നാല്പത് വർഷം പൂർത്തിയാക്കിയ  ജോമി കപ്യാരു മലയെയും ക്രിസ്തീയ ഭക്തിഗാന രചനയിൽ മികവ് തെളിയിച്ച  മനോജ് ഇലവുങ്കൽ എന്നിവരെയും ആദരിച്ചു.

നാളെ ശനിയാഴ്ച വൈകുന്നേരം 4 30 ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പുതുപ്പാടി  ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിജു കൂനൻ മുഖ്യ കാർമിഹത്വം വഹിച്ച് സന്ദേശം നൽകും. തട്ടൂർപറമ്പ് ഭാഗത്തേക്ക് പ്രദക്ഷിണവും  നേർച്ച ഭക്ഷണവും വാദ്യമേളങ്ങളും ആകാശ വിസ്മയവും വയലിൽ ഫ്യൂഷനും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9:45ന് നടത്തുന്ന ആഘോഷമായ റാസ കുർബാനയിലേക്ക് താമരശ്ശേരി രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് വൈകുന്നേരം കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻ ‘നമ്മൾ’ എന്ന നാടകവും ഉണ്ടായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com