KOODARANCHILOCAL NEWS

വോളി നൈറ്റ്‌ 2025:ഓമശ്ശേരി ജേതാക്കൾ

കുളിരാമുട്ടി:വോളി ലൗവേഴ്സ് കുളിരാമുട്ടി സംഘടിപ്പിച്ച ഒന്നാമത് ഉത്തരകേരള വോളിബോൾ ടൂർണമെന്റിൽ ഒതയമംഗലത്ത് മാർബിൾ സ്പോൺസർ ചെയ്ത ഓമശ്ശേരി ജേതാക്കൾ ആയി. ഫൈനലിൽ ആഥിതേയരായ വോളി ലൗവേഴ്സിനെ പരാജയപ്പെടുത്തി. ഉത്തരകേരളത്തിലെ 6 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് കുളിരാമുട്ടി മാർ സ്ലീവാ പള്ളി വികാരി ഫാ. തോമസ് കളപ്പുര ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബോബി ഷിബു വിജയികൾക്ക് പൈമ്പിള്ളിൽ ഫാമിലി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.മുൻ ഇന്ത്യൻ ഇന്റർനാഷണൽ അൽഫോൻസാ അനൂപ് കളിക്കാരെ പരിചയപെട്ടു.മലയോര മേഖലക്ക് ആവേശമായി മാറിയ ടൂർണമെന്റ് കാണാൻ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com