
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് ഇലക്ടിക്കല്‍ സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, ഇലക്ടിഷ്യന്‍, കെമിസ്റ്റ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ ഡി പ്ലോമ, ബി.ടെക് (ഇലക്ടിക്കല്‍ / മെക്കാനിക്), ബി.എസ്.സി
കെമിസ്ട്രി എന്നീ യോഗ്യതകളുളളവർക്ക് പങ്കെടുക്കാം. ഫോണ്‍ – 0495 -2370176.
ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്നതിനായി ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാര്‍ച്ച് ഒന്നിന് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ – 0495-2370176.



