
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അപ്രോച്ച് റോഡ് നിർമ്മിച്ചും ഇറിഗേഷൻ ഡിപ്പാർട്ട് മെന്റ് 70 ലക്ഷം രൂപ വകയിരുത്തി പാലം നിർമ്മിച്ചും ഗതാഗതയോഗ്യമാക്കിയ പൂവാറാൻ തോട്ടിലെ കല്ലൻ പുല്ല് കലുങ്ക് – തമ്പുരാൻ കൊല്ലി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷയായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. രവീന്ദ്രൻ ഗ്രാമപഞ്ചായത്തംഗം സീന ബിജു, മോഹനൻ കരുവാക്കൽ ,സജി വാഹാനിയിൽ തുടങ്ങിയവർ സംസാരിച്ചു



