
മുക്കം:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിലെ പ്രദേശങ്ങൾ മാലിന്യമുക്തമാക്കുന്നതിനോടനുബന്ധിച്ച് ചേന്ദമംഗലൂർ അങ്ങാടിയിൽ ഹരിത അവാർഡ് പ്രഖ്യാപനം നടത്തി.
നഗരസഭയിലെ മംഗലശ്ശേരി ഡിവിഷന്റെയും ചേന്ദമംഗല്ലൂർ അങ്ങാടിയുടെയും ഹരിത വാർഡ് പ്രഖ്യാപനമാണ് അങ്ങാടി ശുചീകരണത്തിനും പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും ശേഷം നഗരസഭാ ഉദ്യോഗസ്ഥന്മാരുടെയും നഗരസഭ കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചത്.
ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ബോബിഷ് ഹരിത വാർഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ,
ഹെൽത്ത് ഇൻസ്പെക്ടർമാരായ ആശാ തോമസ്, ശ്രീലക്ഷ്മി ,വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി ഷമീം എൻ ടി , ആഷിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.



