
പാതിരമണ്ണ് ഭാഗത്ത് പൈപ്പ് പൊട്ടിയിട്ട് മാസങ്ങളോളമായി
പുല്ലുരാംപാറ : സി ആർ ഐ ഫണ്ടുപയോഗിച്ച് ഈയിടെ ബി എം ബി സി നിലവാരത്തിൽ നവീകരിച്ച ഓമശ്ശേരി – കോടഞ്ചേരി – പുലിക്കയം – തോട്ടുംമൂഴി – പള്ളിപ്പാലം – ഇലന്തു കടവ് റോഡിൽ പള്ളിപ്പാലത്തിനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.
ഒന്നര മാസം മുൻപാണ് പൈപ്പ്
പൊട്ടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്..
അപ്പോൾ തന്നേ ജലവിതരണവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും നാളിതുവരേ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
വർഷങ്ങളായുളള കാത്തിരിപ്പിന് വിരാമമിട്ട് ഈയടുത്താണ് ഈ റോഡ് എട്ട് മീറ്റർ വീതിയിൽ അഞ്ചര മീറ്റർ ടാറിംങ്ങോടുകൂടി നവീകരണം ആരംഭിച്ചത്…
ഇതിൽ ബി എം ടാറിംഗ് പൂർത്തിയായതിനു പുറകേ ആണ് പൈപ്പ് പൊട്ടിയത്.
കുടിവെള്ളം കുത്തിയൊലിച്ചു പോകുന്നതിനിടയിൽ റോഡും തകരുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്..
തകരാറിലായ പൈപ്പ് ലൈൻ ഉടൻ പുന:സ്ഥാപിക്കണമെന്ന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (OMRC ) ആവശ്യപ്പെട്ടു.
പ്രസിഡണ്ട് റോയ് കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ലിജോ കുന്നേൽ, ട്രഷറർ സോണി മണ്ഡപത്തിൽ, ജെയ്സൺ മണിക്കൊമ്പേൽ, സിബിൻ പാറാങ്കൽ, സജി താണ്ടാംപറമ്പിൽ, ഷിനോജ് കിഴക്കേപ്പറമ്പിൽ, സണ്ണി നെല്ലാനിക്കാട്ട് എന്നിവർ പ്രസംഗിച്ചു. അതേസമയം തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പാതിരാമണ്ണ് ഭാഗത്തും ജൽ ജീവന് വേണ്ടി കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടിയതിനു ശേഷം മാസങ്ങളോളമായി ഇതുവരെ നന്നാക്കിയിട്ടില്ല.കുടിവെള്ളം നല്ല രീതിയിൽ പാഴാകുന്നുമുണ്ട്.



