LOCAL NEWS

കിഫ സമര പഥത്തിന് കൂടരഞ്ഞിയിൽ വൻ സ്വീകരണം



കൂടരഞ്ഞി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വന്യജീവി ശല്യത്തിനെതിരെയുള്ള അനാസ്ഥയ്ക്കെതിരെ കിഫ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പഥത്തിന് കൂടരഞ്ഞിയിൽ വമ്പിച്ച സ്വീകരണം ഒരുക്കി. നൂറു കണക്കിന് ആളുകൾ അണി ചേർന്ന പ്രകടനവും പൊതു സമ്മേളനവും നടന്നു.

കേരളത്തിലെ കാർഷിക ജനത നിലനിൽപ്പിനായുള്ള യുദ്ധത്തിൽ ആണെന്നും ഈ യുദ്ധത്തിൽ രണ്ടാം സ്ഥാനമില്ല എന്നും, കേരളത്തിലെ കാർഷിക ജനതയ്ക്ക് ഒന്നാം സ്ഥാനം നേടിയ പറ്റുവെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു.

1972 ഇൽ ഉണ്ടാക്കിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ച് മനുഷ്യജീവന് സംരക്ഷണം ഒരുകാത്തത് കർഷകരുടെ രാഷ്ട്രീയ അടിമത്തം മൂലമാണെന്ന് കിഫ മാനേജിങ്ങ് ബോർഡ്‌ അംഗം പ്രവീൺ ജോർജ് കൊടുകപ്പള്ളിയിൽ പ്രസ്താവിച്ചു.

വനത്തിന് വെളിയിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകിയ പറ്റൂ എന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ്‌ KD തന്റെ അധ്യക്ഷ പ്രസംഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
ജോർജ് കേവള്ളിൽ, ജിജി വെള്ളാവൂർ, അനീഷ് മംഗലത്തു, ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com