തിരുവമ്പാടിയിൽ പ്രളയജലം ഇറങ്ങിയതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ചാകര.

തിരുവമ്പാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ ഇന്ന് വെള്ളം ഇറങ്ങിയതോടെ ക്ഷദ്രജീവികൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടി ഹൈസ്‌കൂൾ ഗ്രൗണ്ട് പരിസരം, കെഎസ്ആർടിസി ഗാരിജ് പരിസരം, ഗ്യാസ് ഏജൻസി ഗോഡൗൺ പരിസരം എന്നിവിടങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കൂട്ടനിരയാണ് കണ്ടത്. മതിലുകൾ, വേലി എന്നിവിടങ്ങളിൽ ആണ് ഇവ താവളമടിച്ചത് . ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുന്ന പരിപാടി ഇന്ന് നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം , സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് ആർആർ ടി എന്നിവയുടെ ആഭിമുഖ്യത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമൂഹ ഒച്ച് നശീകരണ യജ്ഞം നടത്തി. ശേഖരിച്ച ആഫ്രിക്കൻ ഒച്ചുകളെ ജൈവ കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ച ശേഷം കുഴിച്ചിട്ടു. പഞ്ചായത്ത് അംഗങ്ങളായ ബിജു എണ്ണാർ മണ്ണിൽ, മറിയാമ്മ ബാബു, പാരീഷ് കൗൺസിൽ സെക്രട്ടറി തോമസ് വലിയ പറമ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ എം .സുനീർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് അബ്ദുൾ സലീം,ഫാർമസിസ്റ്റ് കെ വിഷ്ണു, ആർ ആർ ടി വളൻ്റിയേഴ്സ് റെജി പുതു പറമ്പിൽ, ബിജു പുരയിടം, സിബി വെട്ടിക്കാട്ട്, ബൈജു കുന്നുംപുറം, ജോസഫ് പുലക്കുടി, റോബിൻ ചെന്നിക്കര, മാതാളി, ബേബിച്ചൻ പുരയിടം എന്നിവർ നേതൃത്വം നൽകി.



