
തിരുവമ്പാടി :തിരുവമ്പാടി – കൂടരഞ്ഞി ഒറ്റപൊയിൽ മുതൽ കരിങ്കുറ്റി വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ (19/05/2025 മുതൽ 20/05/2025 വരെ )ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി പോകുന്ന വാഹനങ്ങൾ തിരുവമ്പാടി പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയും തിരിച്ചും എത്തിച്ചേരേണ്ടതാണന്ന് എക്സിക്യൂട്ടീവ് എൻജിനീയർ നിരത്ത് വിഭാഗം അറിയിച്ചു.



