
കോഴിക്കോട്:നാൾക്കുനാൾ വളരുന്ന നഗരത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ സംഭവിച്ചത് 39 വൻ തീപിടിത്തങ്ങൾ. 9 ജീവനുകൾ പൊലിഞ്ഞിട്ടും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടും ഇന്നും വീഴ്ചകളിൽ നിന്ന് ഒരു പാഠവും പഠിക്കാതെ ഇരുട്ടത്ത് തപ്പുകയാണ് അധികൃതർ. 5 അഗ്നിരക്ഷാ യൂണിറ്റുകൾ ഉണ്ടായിരുന്ന ബീച്ചിലെ ഫയർ സ്റ്റേഷൻ പൊളിച്ചടുക്കി 2 യൂണിറ്റുകളാക്കി ചുരുക്കിയതാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ അധികൃതർ കൊയ്തെടുത്ത ‘നേട്ടം’.
തിരക്കേറിയ മിഠായിത്തെരുവിൽ 6 തവണയാണ് ഈ കാലയളവിൽ തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളജിൽ 4 വട്ടം തീ പടർന്നപ്പോൾ പാളയത്തും വലിയങ്ങാടിയിലും കലക്ടറേറ്റിലും കോർപറേഷൻ മേഖലാ ഓഫിസിലുമെല്ലാം തീ പിടിച്ചു. മിക്കതിനും കാരണം കണ്ടെത്തുന്നത് ഒന്നു തന്നെ – ഷോർട് സർക്കീറ്റ്



