Foods

മഴയത്തൊരു കട്ടൻ, ഒപ്പം ദേ ഈ ചൂട് കായ്പ്പോളയും

പുറത്ത് നല്ല മ‍ഴയൊക്കെയല്ലേ…വൈകിട്ട് കട്ടൻ ചായയ്ക്കൊപ്പം ഒരു കിടിലൻ കായ്പ്പോള ആയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം ഒന്നുണ്ടാക്കി നോക്കിയാലോ? ഇതാ റെസിപ്പി….

ആവശ്യമായ ചേരുവകൾ;

നേന്ത്രപ്പഴം– 4
മുട്ട– 4
ഏലയ്ക്ക– 2 എണ്ണം
പഞ്ചസാര– ആവശ്യത്തിന്
നെയ്യ്– ആവശ്യത്തിന്
കശുവണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി നേന്ത്രപ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. ഇനി ഒരു മികസിയുടെ ജാറെടുത്ത് അതിലേക്ക് മുട്ടയും കുറച്ച് പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കണം. ഇനി ഒരു ഫ്രൈയിങ് പാനെടുത്ത് അൽപ്പം നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കണം. ഇനി നേരത്തെ മുറിച്ചുവെച്ച ‌പഴം നെയ്യിൽ മൂപ്പിച്ച് എടുക്കണം പിന്നാലെ കുറച്ച് പഞ്ചസാരയും ചേർക്കാം.

ഇനി ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴി‍ഞ്ഞ് അടിച്ചെടുക്കാം.ശേഷം കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഇത് നന്നായി യോജിപ്പിച്ചെടുക്കണം.
ഇതോടെ കായ്പ്പോള മാവ് റെഡിയായിട്ടുണ്ട്. ഇനി വീണ്ടും ഫ്രൈയിങ് പാനെടുത്ത്, നെയ്യ് പുരട്ടുക. ശേഷം മാവ് ഇതിലേക്ക് മാറ്റാം. തയാറാക്കിയ കായ്പ്പോള കൂട്ട് നെയ് പുരട്ടിയ ഫ്രൈ പാനിലേക്ക് മാറ്റുക. ഒരു ദോശക്കല്ലിനു മുകളിൽ 20 മിനിറ്റ് വെച്ച് ഇത് വേവിക്കാം. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, വേവിക്കുമ്പോൾ തീ കുറച്ച് വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, അല്ലെങ്കിൽ മാവ് അടിക്കുപിടിക്കും. ഇരുപത് മിനിറ്റ് കഴിഞ്ഞാൽ ഇത് മറിച്ചിട്ട് കൂടി വേവിക്കണം. ഇതോടെ സ്വാദിഷ്ടമായ കായ്പ്പോള റെഡി.

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com