
തിരുവമ്പാടി :ഇരുവഴിഞ്ഞി പുഴയിൽ നീർനായയുടെ കടിയേറ്റ് യുവാവിന് പരിക്ക്.തിരുവമ്പാടി പഞ്ചായത്തിലെ അമ്പലപ്പാറ വാർഡിലെ ചേപ്പിലംകോട് തോണിക്കടവ് സമീപത്തു നിന്നാണ് യുവാവിന് നീർനായയുടെ കടിയേറ്റത്.
അമ്പലപ്പാറ താമസിക്കുന്ന തൊര പ്പിയിൽ ഇസ്ഹാക്കിന്റെ മകൻ ഷഫീഖിനെയാണ് കടിയേറ്റത്.
പുഴയിൽനിന്ന് കടിയേറ്റതിനെ തുടർന്ന് യുവാവ് കരക്ക് കയറിയെങ്കിലും നീർനായ പിന്തുടർന്ന് കാലിന് കടിക്കുകയായിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി



