LOCAL NEWSNews

സന്തോഷ് ട്രോഫി താരം നൗഫലിനെ ആദരിച്ചു

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സന്തോഷ് ട്രോഫി കേരള ടീം അംഗവുമായ നൗഫൽ പി എന്നിന് തിരുവമ്പാടി യു പി സ്കൂളിൽ സ്വീകരണം നൽകി.

മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ ഹാളിൽ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ തോമസ് നാഗപറമ്പിൽ നൗഫലിന് മെമന്റോ കൈമാറി.

ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, പിടിഎ പ്രതിനിധി അനീഷ് കുമാർ , എം പി ടി എ പ്രസിഡൻറ് സീനാ റഷീദ്, അധ്യാപക പ്രതിനിധികളായ അബ്ദുൽ റഷീദ്, തങ്കമ്മ തോമസ് , ദിലീപ് മാത്യൂസ്, അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com