
തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ വി. അൽഫോൻസാ വാരാചരണ സമാപനം നടത്തി. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ത്യാഗത്തെയും , മാനവ സ്നേഹത്തെയും വിദ്യാർത്ഥികൾക്ക് പരിചിതമാക്കിയ അൽഫോൻസാ വാരാചരണ സമാപനത്തിൽ സി. ദീപ സി.എം.സി (ഹെഡ്മിസ്ട്രസ്, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ തിരുവമ്പാടി) മുഖ്യാതിഥിയായി വിദ്യാർത്ഥികളോട് സംവദിച്ചു.
സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷഭാഷണo നടത്തി. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും, സി.ലീമ നന്ദിയും അർപ്പിച്ചു. അധ്യാപകരായ സി. സോളി മാത്യു, സി.സീമ ,ഗീതു, സുവർണ ഗ്ലോറിയ, ജിൻസി സെബാസ്റ്റ്യൻ, ഡാനി വള്ളിയാംപൊയ്കയിൽ, ജോഷി മാത്യു വിദ്യാർത്ഥികളായ മാളവിക,മിറ ക്ലയർ മാരിയറ്റ്, ഏബൽ ഷിന്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



