LOCAL NEWS

ഫസ്റ്റ് എയ്ഡ് ബോക്സ് നൽകി

ഓമശ്ശേരി: ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പൊതുജനങ്ങൾക്ക് കൃത്യമായ വ്യായാമ പരിശീലനം നൽകുന്ന മെക് സെവൻ ഹെൽത്ത് ക്ലബ്ബ് ഓമശ്ശേരി സെന്റർ, പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിന് ഫസ്റ്റ് എയ്ഡ് ബോക്സ് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ മെക് സെവൻ സോൺ കോഡിനേറ്റർ നൗഷാദ് ചെമ്പ്ര,സെന്റർ സെക്രട്ടറി റസാഖ് പുത്തൂർ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാഹിന ടീച്ചർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി മെഹ്‌റൂഫ്, ഷഹന എസ് പി, കൊടുവള്ളി പോലീസ് സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ,മെക് സെവൻ വൈസ് പ്രസിഡണ്ട് സത്താർ കെ കെ , അബ്ദുൽ ഗഫൂർ എം, അബ്ദുറഹിമാൻ തടത്തുമ്മൽ, മുഹമ്മദ് എം എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com