
മുക്കം:കഴിഞ്ഞ മാസം മുക്കം നീലേശ്വരം ജുമാ മസ്‌ജിദിൽ മോഷണം നടത്തിയ പ്രതിയായ വടകര വില്ല്യാപ്പള്ളി സ്വദേശി മിഹാൽ മൊയ്‌ദീൻ കുട്ടിയെയാണ് മുക്കം
പോലീസ് പിടികൂടിയത്.
മസ്ജിദിലെ ജീവനക്കാര ൻ്റെ 9500 രൂപയാണ് പ്രതി മോഷ്ടിച്ചത്.
മോഷണയതിനായി പ്രതി മസ്ജിദിൽ എത്തുന്നതിന്റെ സി സി ടി വി ദൃശ്യം അന്നുതന്നെ പോലീസ് ശേഖരിച്ചിരുന്നു. മോഷണം നടത്തിയതിന് ശേഷം കൊടേക്കനാലിലേക്ക് കടന്ന പ്രതിയെ മുക്കം പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി കഴിഞ്ഞ രണ്ടുദിവസം മുൻപ് കോഴിക്കോട് എത്തി എന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം പോലീസ് ഇന്നലെ അർദ്ധരാത്രി കോഴിക്കോട് എത്തി പ്രതിയെ പിടികൂടുകയായിരുന്നു
എന്നാൽ മോഷണം നടത്തുന്നതിന്റെ ഒരുദിവസം മുമ്പ് പ്രതിയെയും സുഹൃത്ത് മുക്കം അഗസ്ത്യമുഴി സ്വദേശി അനീഷിനെയും മുക്കം പോലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മുക്കത്തിനടുത്ത് നെല്ലിക്കാ പറമ്പിലെ വാടക മുറിയിൽ താമസിച്ച മിഹാൽ മൊയ്‌ദീൻ കുട്ടിയും സുഹൃത്തുക്കളും ലഹരി വില്പനയും ഉപയോഗവും ഉണ്ടെന്നു മനസിലാക്കിയ നാട്ടുകാരും ന്നെല്ലിക്കാ പറമ്പിലെ എന്റെ ന്നെല്ലിക്കാ പറമ്പ് സന്നദ്ധ സേനാപ്രവർത്തകരും മുക്കം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ സുഹൃത്തിനൊപ്പം കഞ്ചാവുമായി പിടികൂടിയത്.
മൊയ്‌ദീൻ കുട്ടി നിരവധി കേസിലെ പ്രതിയാണന്നത് പോലീസ് പറഞ്ഞു.
മുക്കം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആനന്ദ് .K യുടെ,നിർദേശപ്രകാരം
എസ് ഐ ജയമോദ് , എസ് സി പി ഓ അനീസ് . കെഎം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
പ്രതിയെ നാളെ മുക്കം പോലീസ് കോടതിയിൽ ഹാജരാക്കും



