KOODARANCHINews

സ്വാതന്ത്രദിനത്തോടനുബന്ധിച്ചു വിത്തുപേനകൾ വിതരണം ചെയ്തു.

നെല്ലിപൊയിൽ:എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഐക്കൺസ് ക്ലബ്‌ നെല്ലിപൊയിലിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിത്ത് പേനകൾ വിതരണം ചെയ്തു.

നെല്ലിപൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ, വിമല യു പി സ്കൂൾ, സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികൾക്കുമാണ് വിത്ത് പേനകൾ വിതരണം ചെയ്തത്.

സ്വാതന്ത്ര്യദിനത്തിൽ വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങുകളിൽ ഐക്കൻസ് ക്ലബ്ബിനെ പ്രധിനിധീകരിച്ച് ജസ്റ്റിൻ തറപ്പേൽ, അജിൻ അവണ്ണൂർ, ജിനേഷ് കവുങ്ങുംതോട്ടത്തിൽ ക്രിഷോൺ വയലിൽപുലിയാനിക്കൽ, റോജൻ വലിയമറ്റം എന്നിവർ ചേർന്ന് വിവിധ സ്കൂളുകളിൽ വിത്തുപേനകൾ കൈമാറി.

എൽ പി സ്കൂളിൽ നടന്ന ചടങ്ങുകൾ കൊടഞ്ചേരി പോലീസ് സ്റ്റേഷൻ SI അഭിലാഷ് KC ഉത്ഘാടനം ചെയ്തു. യുപി സ്കൂളിൽ നടന്ന ചടങ്ങുകളിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് കറുകമാലിൽ മുഖ്യ സന്ദേശം നൽകി. ഹൈസ്കൂളിൽ നടന്ന ചടങ്ങുകളിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് കറുകമാലിൽ ഉദ്ഘാടനം ചെയ്യുകയും കേണൽ കെ റ്റി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ഉപയോഗ ശേഷം വലിച്ചെറിയപ്പെടുന്ന പേനകളിൽ നിന്നും ഒരു ചെടിയോ മരമോ വളർന്നു വരുന്ന രീതിയിൽ ഈ പേനകൾ രൂപകൽപ്പന ചെയ്തത് ആക്സിഡന്റിൽ പരുക്കേറ്റ് തളർന്നു കിടക്കുന്ന രജീഷ് (Ph:9846227851) എന്ന നെല്ലിപൊയിൽ സ്വദേശിയാണ്.
തന്റെ തളർച്ചയിലും മനസ്സാന്നിധ്യം കൈവിടാതെ പ്രകൃതിക്ക് അനുയോജ്യമായ വിത്തുപ്പേനകൾ നിർമിച്ചു കൊണ്ട്, തന്റെ കുടുംബത്തിന്റെ വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന രജീഷിൽ നിന്ന് നമുക്ക് ആവിശ്യമുള്ള പേനകൾ വാങ്ങി ആ കുടുംബത്തിന് കൈത്താങ്ങാവാൻ ശ്രമിക്കണമെന്ന് പ്രോഗ്രാം കൺവീനർ അജോ അവണ്ണൂർ ഓർമ്മപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com