KODIYATHOORLOCAL NEWS

വാർഷികം സംഘടിപ്പിച്ചു

ചുള്ളിക്കാപറമ്പ് ആശ്വാസ് വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെദശവാർഷികാഘോഷമായ സംഗമം മെഗാ ഫെസ്റ്റ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്നു . സംഗമം അയൽക്കൂട്ടങ്ങളുടെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയായ ഇൻഫാഖ് സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പലിശരഹിത സാമ്പത്തിക വ്യവസ്ഥക്ക് ലോക രാജ്യങ്ങൾക്കിടയിൽ സ്വാധീനവും അംഗീകാരവും വർധിച്ചു വരികയാണെന്നും കഴിഞ്ഞ 10 വർഷത്തെ ഇൻഫാഖിന്റെ കീഴിലുള്ള സംഗമം അയൽക്കൂട്ട പ്രവർത്തനാനുഭവങ്ങൾ വ്യക്തമാക്കുന്നത് പലിശരഹിത സംവിധാനം പ്രയോഗികമായി നടപ്പിലാക്കാൻ സാധ്യമാണെന്നുമാണെന്നും അദ്ദേഹം പറഞ്ഞു . മീഞ്ചന്ത ആർട്സ് കോളേജ് പ്രഫസറും ഡോ : ശഹീദ് റംസാൻ മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തിന്റെ ഭാഗമായി നടന്ന വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.ജി സീനത്ത് , പ്രമുഖ കുക്കറി ഷോ അവതാരകയായ റിൻസി ജോൺസൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആശ്വാസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.എൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദു റസാഖ് EN , ഹമീദ് KT , ,കെ.സി അൻവർ , ഡോ: കെ.ജി മുജീബ് , ശംസുദ്ദീൻ വി.പി എന്നിവർ സംസാരിച്ചു . കെ.സി അൻവർ സ്വാഗതവും യൂസുഫ് EN നന്ദിയും പറഞ്ഞു .മെഗാഫെസ്റ്റിന്റെ ഭാഗമായി കലാ കായിക രചനാ മൽസരങ്ങളും നടന്നു . ബഷീർ മാസ്റ്റർ പാഴൂർ , മുൻസിർ സി , അസ്‌ലം സി.കെ , റസിയ ചെറുവാടി , യസീറ MK , സൈനബ KT എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. സംഗമം അയൽക്കൂട്ട അഗങ്ങളുടെ വൈവിധ്യമാർന കലാപരിപാടികളോടെയാണ് മെഗാ ഫെസ്റ്റ് അവസാനിച്ചു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com