News

ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണമേർപ്പെടുത്തണം

മുക്കം : ഓൺലൈൻ വ്യാപാരത്തിന് പ്രത്യേക സെസ് ഏർപ്പെടുത്തി നിയന്ത്രിക്കണമെന്നും വൻകിട കോർപ്പറേറ്റുകളുടെ നാട്ടിൻപുറങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് തടയിടണമെന്നും വ്യാപാരി-വ്യവസായി ഏകോപനസമിതി അഗസ്ത്യൻമുഴി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാപാരിദിനത്തോടനുബന്ധിച്ച് അഗസ്ത്യൻമുഴി അങ്ങാടിയിൽനടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ജോസഫ് പൈമ്പിള്ളി പതാകയുയർത്തി. യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേർക്ക് ചികിത്സാസഹായം നൽകി.
അങ്ങാടിയിൽ മധുരം വിതരണംചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, സുരേഷ് കുമാർ, എ.സി. ബിജു, എ.കെ. ലത്തീഫ്, എം.സി. മോഹൻദാസ്, മത്തായി മൈക്കിൾ, ഗിരീഷ് കുമാർ, അഖിൽ തമ്പി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com