
തിരുവമ്പാടി : ഒക്ടോബർ 28 ,29 ,30 തിയ്യതികളിൽ തിരുവമ്പാടി എം.സി .ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന അറീന -2022 നാടക സർഗോത്സവത്തിൻ്റെ പ്രചരണാർഥം നാടകവര എന്ന പേരിൽ ചിത്രരചന സംഘടിപ്പിക്കുന്നു.
ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ തിരുവമ്പാടി ബസ്റ്റാന്റ് പരിസരത്തു വെച്ച് നാടകഗാനങ്ങളുടെ പശ്ചാത്തലത്തിൽ പ്രമുഖ ചിത്രകാരൻമാർ ക്യാൻവാസുകളിൽ ചിത്രമെഴുതുന്നു.
കെ ആർ . ബാബു, സിഗ്നി ദേവരാജൻ, തൂലിക പൗലോസ് തുടങ്ങിയവർ നാടകവരയ്ക്ക് നേതൃത്വം നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു.



