LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ കർഷക ചന്ത ആരംഭിച്ചു.

ഓണചന്തയിൽ ലഭ്യമായ ഇനങ്ങളും വില്പന വിലയും

തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ചന്ത തിരുവമ്പാടി ഗ്രാമ പഞ്ചായത് ബസ് സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഏ അബ്ദുറഹിമന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ഷൈനി ബെന്നി ഏറ്റു വാങ്ങി. നാടൻ ഉൽപ്പന്നങ്ങളുടെ വില്പന ജോസ് കരോട്ടുമല ഏറ്റു വാങ്ങി. ചടങ്ങിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ലിസ്സി എബ്രഹാം, രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, വാർഡ് അംഗങ്ങളായ ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ഷൌക്കത്തലി, മുഹമ്മദ്‌, മേഴ്‌സി പുളിക്കാട്ടു, ലിസ്സി സണ്ണി, കാർഷിക വികസന സമിതി അംഗങ്ങൾ ആയ  ഗോപിലാൽ, ഷിബു ചെമ്പനാനി, മോഹനൻ മണിയങ്ങാട്, ജോർജ്, എന്നിവർ ആശംസ അർപ്പിച്ചു. കൃഷി ഓഫീസർ മുഹമ്മദ്‌ ഫാസിൽ സ്വാഗതവും  കൃഷി അസിസ്റ്റന്റ് രജീഷ് കെ കെ നന്ദിയും പ്രകടിപ്പിച്ചു.

തിരുവമ്പാടി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിന്റെ ഓണചന്തയിൽ ലഭ്യമായ ഇനങ്ങളും വില്പന വിലയും

1. നാടൻ നേന്ത്രൻ  46 രൂപ
2. നാടൻ ചേന  42
3. നാടൻ എളവൻ 38
4. ഞാലി പൂവൻ 46
5. നാടൻ അവക്കടോ 112
5. പാളയം കോടൻ 
6. നാടൻ ഇഞ്ചി 49
7.കുടംപുളി 210
8. കൂൺ ചമ്മന്തിപൊടി
9. കൂൺ അച്ചാർ
10. ചിപ്പിക്കൂൺ
11. പിങ്ക് ചിപ്പിക്കൂൺ
12. നാടൻ പാവയ്ക്കാ  59
13. നാടൻ കക്കിരി 35
14. വെണ്ട 29
15. വഴുതന 44
16. പച്ചമുളക് 55
17. വെള്ളരി 44
18. ക്യാരറ്റ് 75
19. ക്യാബേജ് 22
20. ബീറ്റ് റൂട്ട് 28
21. തക്കാളി 28
22. സവാള 25
23. മുരിങ്ങ 60
24. പയർ 54
25. ഉരുളകിഴങ്ങു 26
26. വെളുത്തുള്ളി 90
27. ചെറിയ ഉള്ളി 55
28. കാന്താരി 300
28.  കൂടാതെ മൂല്യ വർധിത ഉത്പന്നങ്ങൾ ആയ
കൂൺ അച്ചാർ
കൂൺ ചമ്മന്തി പൊടി
വറുത്ത കായ
പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്
കൂവ പൊടി
ചേന പ്രഥമൻ അട
മഞ്ഞൾ പൊടി
കോക്കനട്ട് ചിപ്സ്
തുടങ്ങി പല ഇനങ്ങളും ലഭ്യമാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com