
തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്ന് ഉച്ചയ്ക്കുശേഷം തെക്ക് ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന സർവീസുകൾ എല്ലാം നിർത്തലാക്കി.
ലോക്ക്ഡൗണിന് മുമ്പ് വരെ തിരുവമ്പാടിയിൽ നിന്നും തൊടുപുഴ കോട്ടയം എരുമേലി ഭാഗത്തേക്ക് ബസ് സർവീസുകൾ ഉണ്ടായിരുന്നു ഈ സർവീസുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
മലയോര മേഖലകളിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഉള്ളത് തെക്കൻ ഭാഗങ്ങളിൽ ഉളളവരാണ് ഈ സർവീസുകൾ ഇവർക്ക് ഒരു ആശ്വാസകരമായിരുന്നു.
അതേസമയം വൈകിട്ട് 6 30ന് സ്വകാര്യ ബസ് പോയതിനുശേഷം കോഴിക്കോട് ഭാഗത്തേക്ക് സ്വകാര്യ-കെഎസ്ആർടിസി ബസ് സർവ്വീസുകളും ഇല്ല.
ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് രാത്രി യാത്ര ചെയ്യണമെങ്കിൽ കൊടുവള്ളി വരെ പോകേണ്ട അവസ്ഥയിലാണ്.
രാത്രി സർവീസുകൾ തിരുവമ്പാടി സബ് ഡിപ്പോയുടെ കീഴിലുള്ളത് വെട്ടിക്കുറച്ചതാണ് നാട്ടുകാർക്ക് വിനയായത്.
എത്രയും വേഗം തന്നെ നിർത്തലാക്കിയ സർവീസുകൾ എല്ലാം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



