
മുക്കം: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ്റെ മകൻ ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ ജബ്ബാർ (46) ആണ് മരിച്ചത്.
തിങ്കളാഴ്ച കൊയിലാണ്ടി എടവണ്ണ – സംസ്ഥാന പാതയിലെ ഓമശ്ശേരിക്കടുത്ത് മൂടൂരിൽ വെച്ചായിരുന്നു അപകടം. ജബ്ബാറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.



