LOCAL NEWSMUKKAM

മുക്കം മിനി മാരത്തോണിന്റെ ഭാഗമായി ഫൺ റൺ സംഘടിപ്പിച്ചു

മുക്കം: ഹൃദയാരോഗ്യത്തെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോക ഹൃദയദിനത്തിൽ തിങ്കളാഴ്ച മുക്കത്ത് നടക്കുന്ന  കെഎംസിടി  മുക്കം മിനി മാരത്തോണിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫൺ റൺ സംഘടിപ്പിച്ചു.
അഗസ്ത്യൻമുഴിയിൽ നിന്നും ആരംഭിച്ച ഫൺ റൺ മുക്കം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഗഫൂർ ഫ്ളാഗ് ഓഫ് ചെയ്തു.  മുക്കം വാക്കിംഗ് ക്ലബ്, എന്റെ മുക്കം സന്നദ്ധ സേന, ജെസിഐ മുക്കം, മുക്കം ഹയർ സെക്കന്ററി സ്കൂൾ കായിക വിഭാഗം വിദ്യാർത്ഥികൾ, മുക്കം ഫുട്ബോൾ ക്ലബ് ,  നാട്ടുകൂട്ടം തുടങ്ങിയ സംഘടനകൾ പങ്കാളികളായി.
പരിപാടി കെ.എം.സി ടി മെഡിക്കൽ കോളേജ്  പ്രിൻസിപ്പാൾ ഡോക്ടർ വിജീഷ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

രാജേശൻ വെള്ളാരം കുന്നത്ത്, സൗഫീഖ് വെങ്ങളത്ത്, റിയാസ് അരിമ്പ്ര, മുക്കം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ജംഷീന സി.പി, അസീസ് യംഗ് ടൈഗേഴ്സ്, പ്രിൻസ് മാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ  6 മണിക്ക് നടക്കുന്ന മിനി മാരത്തോണിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  കായിക താരങ്ങൾ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com