
മുക്കം നഗരസഭയിലെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയപ്രേരിതവും കര്‍ഷകരെ വഞ്ചിക്കുന്ന വിധത്തിലുള്ളതുമാണ്. കാട്ടുപന്നി ശല്യം ചര്‍ച്ച ചെയ്യുന്നതിനായി മണാശ്ശേരിയില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷകരുടെ യോഗത്തിലാണ് നഗരസഭയില്‍ പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പന്നിവേട്ട നടത്തണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്നുയര്‍ന്നത്. അന്ന് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത എം പാനല്‍ ഷൂട്ടര്‍മാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.
തുടര്‍ന്ന് നഗരസഭ നടത്തിയ ശ്രമകരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ ഷൂട്ടര്‍മാരെ കണ്ടെത്തുകയും അവര്‍ക്ക് നഗരസഭാ പരിധിയില്‍ പന്നിയെ വേട്ടയാടാനുള്ള ഉത്തരവ് നല്‍കുകയുംചെയ്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് നഗരസഭയില്‍ വെസ്റ്റ്മണാശ്ശേരി പ്രദേശത്ത് നവംബര്‍ രണ്ടാം തീയതി പന്നിവേട്ട നടത്താന്‍ തീരുമാനിക്കുകയും രണ്ടിടങ്ങളിലായി കൃഷിക്കാരുടെ യോഗം വിളിച്ച് ഇവരെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കിഫയുടെ ഷൂട്ടര്‍ ക്ലബ്ബിലുള്ല അംഗീകൃത ഷൂട്ടര്‍മാരാണ് രണ്ടാം തീയതിയിലെ വേട്ടയില്‍ പങ്കെടുക്കാന്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍ അവരെ അതില്‍ നിന്നും തടസ്സപ്പെടുത്തുന്ന നിലപാടാണ് നഗരസഭയില്‍ ഇപ്പോള്‍ രൂപം കൊണ്ട കിഫ സംഘടനയുടെ ഔദ്യോഗിക നേതാക്കന്‍മാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനെ തുടര്‍ന്ന് രണ്ടാം തീയതി വേട്ട നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കിഫ പിന്നോട്ടുപോവുന്ന സ്ഥിതിയുണ്ടായി. കാട്ടുപന്നിശല്യം മൂലം ദുരിതമനുഭവിക്കുന്ന സാധാരണ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് കര്‍ഷകരുടെ സംഘടനയെന്നവകാശപ്പെടുന്ന കിഫയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നത് പ്രതിഷേധാര്‍ഹമാണ്. നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് ഞായറാഴ്ച (ഇന്ന്) പന്നിവേട്ട നടത്താനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടു പോവുകയാണന്ന് നഗരസഭ ചെയർമാൻ പി.. ടി ബാബു അഭ്യർത്ഥിച്ചു.



