
കൂടരഞ്ഞി :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.കോലോത്തും കടവ് (കൊമ്മ) താമസിക്കുന്ന തുറുവേലിക്കുന്നൽ ജോസ് (53) ആണ് മരിച്ചത്.
കൂടരഞ്ഞി തുറുവേലി കുന്നേൽ പരേതരായ ചാക്കോ -ചിന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ – എരഞ്ഞിപ്പാലം നീലങ്കാവിൽ ജോൺ ഫിലോമിന ദമ്പതികളുടെ മകൾ സോഫിയ (കൂടരഞ്ഞി ബ്ലൂമിംഗ് ബഡ്‌സ്) സ്‌കൂൾ ടീച്ചർ),
മക്കൾ – എമേഴ്സസൻ പ്ലസ് ടു വിദ്യാർത്ഥി കൂടരഞ്ഞി സെൻസെബാസ്റ്റ്യൻസ് സ്‌കൂൾ, എൽവിൻ തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഒമ്പതാം ക്ലാസ്സ്, വിദ്യാർത്ഥി
ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കൂടരഞ്ഞി – മുക്കം റോഡിൽ ഞായറാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം.
വഴിയാത്രക്കാർ ചേർന്ന് കൂടരഞ്ഞിയിലെ സ്വകാര്യ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്കാരം – നാളെ (05-11-2025-ബുധനാഴ്ച) രാവിലെ 09:00- മണിക്ക് കൊമ്മയിലെ സ്വഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.



