
കോടഞ്ചേരി: കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ കാട്ടുപന്നിയെ വെടി വെക്കാനുള്ള സാഹചര്യമൊരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തിലെ അധികാരികൾ തോക്ക് ലൈസൻസ് ഉള്ളവരെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചതിന്റെ ഫലമായി ധാരാളം കാട്ടുപന്നികളെ ആ പ്രദേശത്ത് വെടിവച്ചുകൊല്ലുന്നുണ്ട്.
കർഷകരെ സഹായിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് കടുത്ത അനീതി ആണെന്നും ഇനിയെങ്കിലും കർഷകരെ സഹായിക്കാൻ തയ്യാറാകണം എന്നും യോഗം വ്യക്തമാക്കി.
ചെയർമാൻ ബേബി ഊട്ടുപുര,ബാബു വെട്ടിക്കാതടത്തിൽ, ഷാജു അറയ്ക്കൽ, ബിൻസു തിരുമല, സ്റ്റെൻസിൽലാവോസ് കപ്യാരുമല എന്നിവർ പ്രസംഗിച്ചു.



